Post Category
ദേശീയ ന്യൂനപക്ഷ ദിനാചരണം
കൊച്ചി: ന്യൂനപക്ഷങ്ങളെ, അവരുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ബോധവത്കരണം നടത്തി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാന ന്യൂനപക്ഷ ദിനം സമുചിതമായി ആഘോഷിച്ചു.
കമ്മീഷന് ചെയര്മാന് പി.കെ.ഹനീഫ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മീഷന് അംഗങ്ങളായ അഡ്വ:ബിന്ദു എം തോമസ്, അഡ്വ:മുഹമ്മദ് ഫൈസല്‍, മെമ്പര്‍ സെക്രട്ടറി ശരത്ചന്ദ്രന് സി.എസ്, രജിസ്ട്രാര്‍ അബ്ദുള്‍ മജീദ് കക്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി ന്യൂനപക്ഷാവകാശങ്ങളെപ്പറ്റി കമ്മീഷന് ചെയര്മാന് ക്ലാസ് എടുത്തു.
date
- Log in to post comments