Skip to main content

കെ.എസ്.എഫ്.ഇ 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ നൽകി

 

എറണാകുളം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ കൈമാറി. കലൂർ പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിലേക്കാണ് ഉപകരണങ്ങൾ നൽകിയത്. 10 ലക്ഷം രൂപയുടെ വെൻ്റിലേറ്ററും അഞ്ച് ലക്ഷം രൂപയുടെ മരുന്നുകളുമാണ് സെൻ്ററിന് കൈമാറിയത്. കെ.എസ്.എഫ്.ഇ ഡയറക്ടർ അഡ്വ.വി.കെ.പ്രസാദ്, ചീഫ് മാനേജർ ശ്യാംലാൽ, അസി.ജനറൽ മാനേജർ കെ.പി. പ്രമീള, നോഡൽ ഓഫീസർ ഡോ.ഹനീഷ്, ആർ.എം.ഒ ഡോ.അൻവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

 

date