Skip to main content

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സത്യപ്രതിജ്ഞ നടന്നു, പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30ന്

 

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 30 ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. മുതിര്‍ന്ന അംഗമായ എം ഡി ബഹുലേയന് പഞ്ചായത്ത് വരണാധികാരിയായ ഡിസ്ട്രിക്ട് സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ് സത്യവാചകം ചൊല്ലികൊടുത്തു. ശേഷം മുതിര്‍ന്ന അംഗം തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് കട്ടപ്പുറം ഡിവിഷന്‍ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വേണു കണ്ടാരുമഠത്തില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ പി പി ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.

date