രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്: പരിശോധന ഊര്‍ജിതമാക്കി
കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ(ഡിസംബര്‍ 21) സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടത്തിയ പരിശോധനയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പരിശോധന ഊര്‍ജിതപ്പെടുത്തി. പോസിറ്റീവ് ആയ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം തൊട്ടടുത്ത് സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേരും, പോസിറ്റീവ് ആയവരുമായി കോവിഡ് മാനദണ്ഡം പാലിക്കാതെ അടുത്തിടപഴകിയവരും നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയരാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകണം. കൗണ്‍സിലര്‍മാരുമായി സമ്പര്‍ക്കത്തില്‍ വന്ന ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തനത്തിന് സഹകരിച്ചവര്‍, കുടുംബാംഗങ്ങള്‍ എന്നിവരും പരിശോധനയ്ക്ക് വിധേയരാകണം.
വ്യാപനം തടയാനുള്ള ട്രിപ്പിള്‍ സീറോ കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടവര്‍ക്കും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിത്തമുള്ളവര്‍ക്കും കോവിഡ് പരിശോധനയ്ക്ക് ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ഇന്നും(ഡിസംബര്‍ 22) നാളെയുമായി(23) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവരുടെ സ്രവ പരിശോധന പൂര്‍ത്തിയാക്കും. കൊല്ലം കോര്‍പ്പറേഷന്റെ പരിധിയിലുള്ളവര്‍ക്കായി ടി എം വര്‍ഗീസ് ഹാളില്‍ പ്രത്യേക പരിശോധന ഇന്നും(ഡിസംബര്‍ 22) വെള്ളിയാഴ്ചയും രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ നടത്തും. കൂടുതല്‍ പരിശോധന നടത്തേണ്ട സ്ഥലങ്ങളില്‍ ആവശ്യാനുസരണം മൊബെല്‍ യുണിറ്റുകള്‍ സജ്ജീകരിക്കും. ഇതില്‍ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത എല്ലാവര്ക്കും പങ്കെടുക്കാം. ഇതു കൂടാതെ ട്രിപ്പിള്‍ സീറോ കാമ്പയിന്റെ സ്പെഷല്‍ സര്‍വെയ്ലന്‍സ് ടെസ്റ്റ് ക്രമീകരണം ഇങ്ങനെ.
ഇന്ന്(ഡിസംബര്‍ 22)
സാമൂഹ്യാരോഗ്യ കേന്ദ്രം, നിലമേല്‍(രാവിലെ 9.30)
കുടുംബാരോഗ്യ കേന്ദ്രം, മാങ്കോട് ചിതറ(രാവിലെ 9.30)
കുടുംബക്ഷേമ കേന്ദ്രം, കറ്റോണം(പ്രാഥമികാരോഗ്യ കേന്ദ്രം, കുമ്മിള്‍)(രാവിലെ 11.30)
കിഴക്കു ഭാഗം സബ് സെന്റര്‍ (പ്രാഥമികാരോഗ്യ കേന്ദ്രം, മടത്തറ)(രാവിലെ 11.30)
നാളെ(ഡിസംബര്‍ 23)
പ്രാഥമികാരോഗ്യ കേന്ദ്രം, പൊഴിക്കര (രാവിലെ 9.30)
ഗവണ്മെന്റ് എല്‍ പി എസ്, പള്ളിമണ്‍ (രാവിലെ 9.30)
കരുകോണ്‍ പി എച്ച് സെന്റര്‍, അലയമണ്‍(രാവിലെ 9.30)
സാമൂഹ്യാരോഗ്യ കേന്ദ്രം, കലയ്ക്കോട്(രാവിലെ 11.30)
നടയ്ക്കല്‍ പകല്‍ വീട്(രാവിലെ 11.30)
ടൗണ്‍ യു പി എസ്, കുളത്തൂപ്പുഴ(രാവിലെ 11.30).
(പി.ആര്.കെ നമ്പര്‍ 3404/2020)
- Log in to post comments