Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഒഴിവ്
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ യില്‍ വെല്‍ഡല്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ രണ്ട് ഒഴിവുകള്‍ ഉണ്ട്. മെക്കാനിക്കല്‍/പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 29-ന് രാവിലെ 11-ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ:ഐ.ടി.ഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.
date
- Log in to post comments