Skip to main content

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം, തിരുത്താം

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും ബൂത്ത് മാറ്റത്തിനും മണ്ഡലം മാറ്റത്തിനും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുവാനും (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍) ഡിസംബര്‍ 31 വരെ www.nvsp.in     വെബ്‌സൈറ്റില്‍ അപേക്ഷിക്കാം. പുതുതായി പേര് ചേര്‍ക്കുന്നതിനും മണ്ഡലം മാറുന്നതിനും ഫോറം നമ്പര്‍ ആറും ബൂത്ത് മാറ്റത്തിന് ഫോറം നമ്പര്‍ എട്ട് എ യും തിരുത്തലുകള്‍ വരുത്തിതിന് ഫോറം നമ്പര്‍ എട്ടും പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫോറം നമ്പര്‍ ആറ് എയും വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് ഫോറം നമ്പര്‍ ഏഴിലുമാണ് അപേക്ഷിക്കേണ്ടത്. കുറ്റമറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് എല്ലാവരും അവസരം പ്രയോജനപ്പെടുത്തണമെന്ന് കൊല്ലം തഹസീല്‍ദാര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3418/2020)

 

date