Skip to main content

സാമ്പത്തിക സെന്‍സസ്; വിവരങ്ങള്‍ നല്‍കണം

ജില്ലയില്‍ പുരോഗമിക്കുന്ന ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനിതാ ഭാസ്‌കര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയുടെ എന്യൂമറേറ്റര്‍മാര്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്  9946091432 നമ്പരില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍ 3428/2020)

date