രേഖകള്‍ നല്‍കാതിരുന്നാല്‍ വസ്തു ഏറ്റെടുക്കും
കൊല്ലം താലൂക്കില്‍ കൊല്ലം വെസ്റ്റ് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 189 ല്‍ റീസര്‍വ്വെ നമ്പര്‍ 15 ല്‍ പെട്ടതും പള്ളിത്തോട്ടം ചേരിയില്‍ കടപ്പുറം വീട്ടുപുരയിടത്തില്‍ നിന്നും ഇരവിപുരം ഉദയമാര്‍ത്താണ്ഡപുരം ചേരി വയലില്‍ പുരയിടം സില്‍വസ്റ്റര്‍ എഡ്‌ഗോമസ്, ടി ചേരിയില്‍ ലോട്ടസ് ബംഗ്ലാവില്‍ പെരേര, കടപ്പുറം ബംഗ്ലാവില്‍ ഡങ്കന്‍ ഗ്രാന്‍ഡ് ക്രാമരന്‍ഡ് സായിപ്പ് എന്നിവരുടെ പേരിലുണ്ടായിരുന്നതുമായ 01.6390 ഹെക്ടര്‍, റീ സര്‍വ്വെ നമ്പര്‍ 31 ല്‍പെട്ടതും കടപ്പുറം ബംഗ്ലാവില്‍ ഡങ്കന്‍ ഗ്രാന്‍ഡ് ക്രാമരന്‍ഡ് സായിപ്പ് എന്നവരുടെ പേരിലുണ്ടായിരുന്നതുമായ 0.1486 ഹെക്ടര്‍ വസ്തുക്കള്‍ അന്യംനില്‍പ്പ് കണക്കാക്കി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കേരള എസ്ചീറ്റ്‌സ് ആന്റ് ഫോര്‍ഫീച്ചേഴ്‌സ് ആക്ട് 1964 സെക്ഷന്‍ അഞ്ച് പ്രകാരമുള്ള ഈ നോട്ടീസ് പരസ്യപ്പെടുത്തി ആറു മാസത്തിനകം ടി ഭൂമിയിന്‍മേലുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ സഹിതം ജില്ലാ കലക്ടര്‍ മുമ്പാകെ ഹാജരായി അക്ഷേപം ബോധിപ്പിക്കേണ്ടതാണ്.
(പി.ആര്‍.കെ നമ്പര്‍ 3439/2020)
- Log in to post comments