Skip to main content

നാഷണല്‍ ട്രസ്റ്റ് - ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്  42 അപേക്ഷകള്‍ തീര്‍പ്പാക്കി

നാഷണല്‍ ട്രസ്റ്റ് - ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 42 അപേക്ഷകള്‍ തീര്‍പ്പാക്കി.  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന  ഓണ്‍ലൈന്‍ ഹിയറിങില്‍ ആകെ  45 അപേക്ഷകളാണ് പരിഗണിച്ചത്. ഇതില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ് സര്‍ട്ടിഫിക്കറ്റ് സംബന്ധമായ 34 അപേക്ഷകളില്‍  32 എണ്ണം തീര്‍പ്പാക്കി. വസ്തുസംബന്ധമായ 11 അപേക്ഷകളില്‍ 10 എണ്ണം തീര്‍പ്പാക്കുകയും ഒരെണ്ണം അന്വേഷണത്തിനായി ജില്ലാ രജിസ്ട്രാറിന് കൈമാറുകയും ചെയ്തു.
നാഷണല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നിയമപരമായി രക്ഷകര്‍ത്താവിനെ നിയമിക്കുന്നതിനും ഇവരുടെ പേരിലുള്ള വസ്തുവകകളുടെ ക്രയവിക്രയത്തിനുമായാണ്  ഹിയറിങ് നടത്തുന്നത്.
ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, റൂറല്‍ പോലീസ് മേധാവി ആര്‍ ഇളങ്കോ, ജില്ലാ സമിതി കണ്‍വീനര്‍ ഡി ജേക്കബ്, ജില്ലാ രജിസ്ട്രാര്‍ സി ജെ ജോണ്‍സണ്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3457/2020)

 

date