Skip to main content

എക്സൈസ് കലാ-കായിക മേള ഇന്ന് സമാപിക്കും

പതിനഞ്ചാമത് സംസ്ഥാന എക്സൈസ് കലാ-കായിക മേള ഇന്ന് (നവംബർ 12) സമാപിക്കും. മൂന്ന് ദിവസം നീണ്ടുനിന്ന കലാ-കായിക മേളയുടെ സമാപന സമ്മേളനം വൈകിട്ട് മൂന്നിന് വിക്ടോറിയ കോളെജിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ-നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും.

എക്‌സൈസ് കമ്മീഷനർ ഋഷിരാജ് സിങ് അധ്യക്ഷനാകുന്ന പരിപാടിയിൽ കെ.ബാബു എം.എൽ.എ. മുഖ്യാതിഥിയാകും.

date