Skip to main content

അംബേദ്ക്കര്‍ ചിന്തകള്‍ക്ക്പ്രസക്തി വര്‍ദ്ധിച്ചു-പി.ഉബൈദുള്ള

വര്‍ത്തമാന സാഹചര്യത്തില്‍ അംബേദ്ക്കറുടെ ചിന്തകള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്നും യുവാക്കള്‍ അദ്ദേഹത്തിന്റെ ജീവിതം മാതൃകയാക്കണമെന്ന് ഉബൈദുള്ള എം .എല്‍. എ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച ഡോ.ബി.ആര്‍ അംബേദ്ക്കര്‍ 127-ാം മത് ജ•-ദിനാചരമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
   ഏത് മതത്തില്‍ ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്യം ഉറപ്പ് തരുന്ന ഭരണ ഘടന ഇന്ത്യാ രാജ്യത്ത് ഉണ്ടാക്കി തന്ന മഹത് വ്യക്തിത്വമാണ് ബി.ആര്‍ അംബേദ്കര്‍ എന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ല എന്നതിനുള്ള ഉദാഹരണമാണ് കത്‌വ, ഉന്നോവ സംഭവങ്ങള്‍ തുടരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    മലപ്പുറം ഡി.ആര്‍.ഡി എ ഹാളില്‍് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സക്കീന, ലീഡ് ബാങ്ക് മാനേജര്‍ കുഞ്ഞിരാമന്‍, പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ ലത, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാജ്ഞലി, ഫിനാന്‍ഷ്യല്‍ കൗണ്‍സിലര്‍ പി.പി മാധവന്‍ നമ്പൂതിരി എന്നിവര്‍ ക്ലാസ്സെടുത്തു.

 

date