Post Category
ജലവിതരണം ഇന്ന്(ജനുവരി 1) ആരംഭിക്കും
കല്ലട ജലസേചന പദ്ധതിയുടെ ഇടതുകര മെയിന്‍ കനാലിലൂടെ കാര്‍ഷിക ആവശ്യത്തിനുള്ള വേനല്‍ക്കാല ജലവിതരണം ഇന്നു(ജനുവരി 1) മുതല്‍ ആരംഭിക്കും. രാവിലെ 11 ന് തെ•ല ഒറ്റക്കല്‍ വിയറില്‍ നിന്ന് ഇടതുകര മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് ജലവിതരണം ആരംഭിക്കുക. കരീപ്ര ഏല, ഭൂതനാഥന്‍ ഏല എന്നിവിടങ്ങളിലെ നെല്‍കൃഷിക്കായാണ് അടിയന്തിരമായി ജലവിതരണം ആരംഭിക്കുന്നത്. കനാല്‍ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ 15 ദിവസത്തിന് ശേഷം ജലവിതരണം നിര്‍ത്തി പ്രവൃത്തി പൂര്‍ത്തീകരിച്ച് ജലവിതരണം പുനരാരംഭിക്കും. ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരീപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നീ പഞ്ചായത്തുകളിലൂടെയാണ് മെയിന്‍ കനാല്‍ കടന്നുപോകുന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍ 3482/2020)
date
- Log in to post comments