Skip to main content

ജില്ലാ കളക്ടർക്ക് അഭിനന്ദനവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

എറണാകുളം : കോവിഡ് മഹാമാരിക്ക് ഇടയിലും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഭംഗിയായി നടത്താൻ നേതൃത്വം നൽകിയ  ജില്ലാ കളക്ടർ എസ്. സുഹാസിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ അഭിനന്ദിച്ചു. രാപ്പകൽ ഇല്ലാതെ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നടത്തിയ പ്രവർത്തനങ്ങൾ  തിരഞ്ഞെടുപ്പിനെ സുഗമമായും പാളിച്ചകൾ ഇല്ലാതെയും പൂർത്തിയാക്കാൻ സഹായിച്ചതായി അദ്ദേഹം അറിയിച്ചു. കളക്ടറുടെ സേവനങ്ങളെ കമ്മിഷണർ അഭിനന്ദിക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

date