Skip to main content

നവജീവൻ സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം: കേരള സർക്കാർ എംപ്ലോയ്‌മെൻ്റ് വകുപ്പ് മുഖേന മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന നവജീവൻ സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെൻ്റിൽ  രജിസ്ട്രേഷൻ നിലവിലുള്ള 50 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 50,000 രൂപ വരെ വായ്പ ലഭ്യമാണ്. 25 ശതമാനം സബ്സിഡി ലഭിക്കും. അപേക്ഷകൾ അടുത്തുള്ള എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ ലഭിക്കും. www.employment.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:  0484-2422458 .

date