Post Category
നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി
എറണാകുളം: കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാർഡിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അഞ്ച് പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജനുവരി ഏഴ് ആണ്. 21 നാണ് തിരഞ്ഞെടുപ്പ്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കപ്പെട്ട വാർഡിലാണ് 21 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
date
- Log in to post comments