Post Category
താൽക്കാലിക നിയമനം
സ്ത്രീകൾക്കും കുട്ടികൾക്കുമായി പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആയുർവേദ കോളജിൽ സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ് (അലോപ്പതി), ലാബ് ടെക്‌നീഷ്യൻ, ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ, സി.എസ്.ആർ ടെക്‌നിഷ്യൻ, അനസ്‌തേ്യഷ്യസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ്, വാർഡ് ഹെൽപ്പർ, സാനിട്ടേഷൻ വർക്കർ, പാർട്ട് ടൈം സ്വീപ്പർ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഉദേ്യാഗാർഥികളെ തെരഞ്ഞെടുക്കുന്നു. വെള്ളി, ശനി (ഏപ്രിൽ 27, 28) ദിവസങ്ങളിൽ തിരുവനന്തപുരം ആയുർവേദ കോളഴ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് അഭിമുഖം. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2460190. വെബ്‌സൈറ്റ് www.govtayurvedacollegetvm.nic.in
(പി.ആർ.പി 1373/2018)
date
- Log in to post comments