Skip to main content

പരമ്പരാഗത തൊഴിലാളികള്‍ക്ക് ധന സഹായം അനുവദിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരില്‍ അന്ത്യോദയ അന്നയോജന (എ.എ.വൈ), മഞ്ഞനിറമുള്ള റേഷന്‍കാര്‍ഡ് ഉടമകളും പരമ്പരാഗത തൊഴില്‍ ചെയ്യുന്നവരും (നെയ്ത്, മണ്‍പാത്ര നിര്‍മാണം, ബാര്‍ബര്‍, കള്ള്‌ചെത്ത്, കരകൌശലം, കൊല്ലപ്പണി, മരാശാരി, കല്‍പ്പണി,  സ്വര്‍ണപ്പണി, ചെരിപ്പ് നിര്‍മാണം) ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉള്ളവരുമായ പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് ധന സഹായം അനുവദിക്കുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫാറവും, അനുബന്ധ രേഖകളും ജനുവരി 30 തീയതിയ്ക്കകം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില സിവില്‍ സ്‌റ്റേഷന്‍, കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷാഫാറവും വിശദ വിവരങ്ങളും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

 

date