എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ജനുവരി 7)
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള എല്‍ ഇ ഡി ബള്‍ബുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ജനുവരി 7) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് മുഖ്യപ്രഭാഷണം നടത്തും.
കൊല്ലം കോര്പ്പറേഷന് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കോര്പ്പറേഷന് പരിധിയിലെ 368 അങ്കണവാടികള്‍ക്കുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിക്കും.
ഊര്‍ജ്ജ് വകുപ്പ് സെക്രട്ടറി ഡോ ദിനേഷ് അറോറ, കെ എസ് ഇ ബി ഐ എ ആന്റ് എ എസ് സി എം ഡി എന്‍ എസ് പിള്ള, അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി സി അനില്‍കുമാര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പി കേശവന് നായര്‍, ഇ എം സി കേരള ഡയറക്ടര്‍ ഡോ ആര് ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് മൂന്നു വര്‍ഷം വാറന്റിയിലുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വീടുകളില്‍ എത്തിക്കും. സി എഫ് എല്‍, ഫിലമെന്റ് ബള്‍ബുകള്‍ തിരികെ കൊടുക്കുകയും ചെയ്യാം. ഉപഭോക്താക്കള്‍ക്ക് നല്കുന്ന എല്‍ ഇ ഡി ബള്‍ബുകളുടെ വില ഒരുമിച്ചോ പരമാവധി ആറ് പലിശരഹിത തവണകളായോ ഓണ്‍ലൈന്‍/ക്യാഷ് കൗണ്ടര്‍ മുഖേനയോ അടയ്ക്കാം. എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്തവക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ www.kseb.in സൈറ്റിലും 1912 നമ്പരിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍-46/2021)
- Log in to post comments