കൊട്ടാരക്കര നഗരസഭ: സ്റ്റാന്റിംഗ് കമ്മിറ്റിയായി
കൊട്ടാരക്കര നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതായി റിട്ടേണിംഗ് ഓഫീസര്‍ കില ഇ റ്റി സി പ്രിന്‍സിപ്പല്‍ ജി കൃഷ്ണകുമാര്‍ അറിയിച്ചു.
ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കും അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നഗരസഭാ കൗണ്‍സിലര്‍മാരുടെ പ്രത്യേക യോഗം ചേര്‍ന്ന് എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുമുള്ള സ്ത്രീ സംവരണ സ്ഥാനങ്ങളിലേക്കാണ് ആദ്യം തിരഞ്ഞെടുപ്പു നടത്തിയത്. തുടര്‍ന്ന് ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുമുള്ള എല്ലാ പൊതുവിഭാഗം അംഗങ്ങളെയും യഥാവിധി തിരഞ്ഞെടുത്തു. മല്‍സരമില്ലാതെയായിരുന്നു തിരഞ്ഞെടുപ്പുകളെല്ലാം.
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ആര്‍ സബിത(ബി ജെ പി), വി ഫിലിപ്പ്(ഐ എന്‍ സി), കണ്ണാട്ടു രവി(ഐ എന്‍ സി), പി ബിനി(ബി ജെ പി). ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായ അനിതാ ഗോപകുമാറാണ്.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ലീനാ ഉമ്മന്‍(കേരള കോണ്‍ഗ്രസ് ബി), കെ എസ് സുഭദ്രാ ഭായി(സി പി ഐ), എസ് ആര്‍ രമേശ്(സി പി എം), അരുണ്‍ കാടാംകുളം(ബി ജെ പി), ജെയ്‌സി ജോണ്‍(ഐ എന്‍ സി).
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ഗ്രേസി ശാമുവേല്‍(സി പി ഐ), സുജ(കേരള കോണ്‍ഗ്രസ് ബി), സണ്ണി ജോര്‍ജ് വക്കീലഴികം(സി പി എം), ഷൂജ ജെസിം(ഐ എന്‍ സി), പി എം സൂസമ്മ(ഐ എന്‍ സി).
ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ബിജി ഷാജി(സി പി എം), ജേക്കബ് വര്‍ഗീസ് വടക്കേടത്ത്(കേരള കോണ്‍ഗ്രസ് ബി), ഫൈസല്‍ ബഷീര്‍(സി പി എം), പി പവിജ(ഐ എന്‍ സി), ഗിരീഷ്‌കുമാര്‍(ബി ജെ പി).
മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി
ജി സുഷമ(സി പി എം), എ മിനികുമാരി(കേരള കോണ്‍ഗ്രസ് - ബി), ജോളി പി. വര്‍ഗീസ്(ഐ എന്‍ സി), ബി ശ്രീരാജ്(ബി ജെ പി).
വിദ്യാഭ്യാസം-കലാ-കായികം, സംസ്‌കാരം സ്റ്റാന്റിംഗ് കമ്മിറ്റി
എസ് ഷീല എസ്(സി പി എം), തോമസ് പി മാത്യു(ഐ എന്‍ സി), വനജ രാജീവ്(കേരള കോണ്‍ഗ്രസ് ബി), അഡ്വ കെ ഉണ്ണികൃഷ്ണന്‍ മേനോന്‍(സി പി ഐ).
(പി.ആര്‍.കെ നമ്പര്‍-58/2021)
- Log in to post comments