ഫിറ്റ്‌നസ്സ് ട്രെയിനിംഗ് കോഴ്‌സ്
കൊച്ചി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ്സ് ട്രയിനിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സില്‍ ന്യൂട്രീഷന്‍, ശരീരഘടനാ ശാസ്ത്രം, വിവിധ വ്യായാമ രീതികള്‍ എന്നിവയെ ആസ്പദമാക്കിയ പഠന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികക്ഷമത ലക്ഷ്യം വെച്ച് ഫിറ്റ്‌നസ്സ് സെന്ററുകളില്‍ എത്തുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കുവാനും ട്രെയിനര്‍മാരാകുവാനും യോഗ്യരാക്കുന്ന ഈ ആറു മാസത്തെ കോഴ്‌സിന് 18,000 രൂപയാണ് ഫീസ്. കോഴ്‌സിന് നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എന്‍.എസ്.ഡി.സി) അംഗീകാരമുണ്ട്. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in വെബ് സൈറ്റില്‍ ലഭ്യമാണ്. പുതിയ ബാച്ചിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847444462 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Log in to post comments