Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ഐ.റ്റി.ഡി.പി. ഓഫീസിലും എടവണ്ണ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലുമായി ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്  പട്ടികവര്‍ഗ്ഗ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ 2018 ജനുവരി ഒന്നിന് 18 നും 35 നും മധ്യേ പ്രായമുള്ളവരായിരിക്കണം.  ബിരുദധാരി കള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
     കുടുംബത്തിന്റെ  വാര്‍ഷിക വരുമാനം 40000 രൂപയില്‍ കവിയരുത്. സ്വന്തം ജില്ലയിലുള്ള വരെ മാത്രമേ പരിഗണിക്കുകയുള്ളൂ.  പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം നല്‍കും.  നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താത്ക്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും.
     ജില്ലാതല ഓഫീസുകളില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുക.  അപേക്ഷാഫോമിന്റെ മാതൃക നിലമ്പൂര്‍ ഐ.റ്റി.ഡി.  പ്രോജക്റ്റ് ആഫീസ്, നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന്  ലഭിക്കും.  പ്രോജക്റ്റ് ആഫീസ്, നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ഏപ്രില്‍ 25നകം അപേക്ഷ വഭിക്കണം.  ഒരുതവണ പരിശീലനം നേടിയവര്‍ വീണ്ടണ്‍ണ്‍ും അപേക്ഷിക്കുവാന്‍ പാടില്ല.

 

date