Skip to main content

   ഓവര്‍സീയര്‍ നിയമനം; അഭിമുഖം മെയ് 17 ന്

        ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഒഴിവുള്ള  ഓവര്‍സീയര്‍ നിയമനത്തിനായി  മെയ്  17 ന്  രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടത്തും. 18 നും 40 നും ഇടയില്‍ പ്രായമുളള, സിവില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കന്നട അറിയുന്നവര്‍ക്ക് മുന്‍ഗണന.

date