Post Category
നവജീവന്‍ പദ്ധതി; അപേക്ഷ ക്ഷണിച്ചു
കൊച്ചി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മുതിര്‍ന്ന പൗരന്മാര്‍ക്കായി നല്‍കുന്ന സ്വയംതൊഴില്‍ വായ്പയായ നവജീവന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും 50 നും 65 നും ഇടയില്‍ പ്രായമുളളവരും എഴുതാനും വായിക്കാനും അറിയുന്നവരും ആയിരിക്കണം. വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക 50000 രൂപ വായ്പയുടെ 25 ശതമാനം സബ്‌സിഡി ആയി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2631240.
date
- Log in to post comments