Post Category
ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം
ഇരിമ്പിളിയം ശ്രീവൈലശ്ശേരി ശിവക്ഷേത്രം, ശ്രീവേമണ്ണക്ഷേത്രം, എടയൂര്‍ ശ്രീപൂക്കാട്ടിയൂര്‍ മഹാദേവക്ഷേത്രം, എടയൂര്‍ ഋഷിപുത്തൂര്‍ ക്ഷേത്രം, ഊരകം വില്ലേജിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമ പ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 21ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ ഓഫീസില്‍ നിന്നും മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും ലഭിക്കും.
date
- Log in to post comments