Skip to main content

കോവിഡ് വാക്‌സിന്‍ വിതരണം: പ്രചാരണം ഊര്‍ജ്ജിതമാക്കണം - ജില്ലാ കലക്ടര്‍

ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട  പ്രചാരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഇതിനായി സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.  വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹകരണം ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വാക്‌സിന്‍ വിതരണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വിതരണത്തിലെ മുന്‍ഗണനാക്രമം, ആവശ്യമായ സജീകരണങ്ങള്‍  പൊതുജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, അഡീഷണല്‍ റൂറല്‍ പൊലീസ് മേധാവി എസ് മധുസൂദനന്‍, ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ വി കൃഷ്ണവേണി, പാരിപ്പളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്ജി സൂപ്രണ്ട് ഡോ ഹബീബ് നസീം,  ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്‍,  കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 96/2021)

 

date