Post Category
അദാലത്ത് നടത്തി
എറണാകുളം: മുവാറ്റുപുഴ താലൂക്കിൻ്റെ റവന്യൂ പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ അധ്യക്ഷതയിൽ നടത്തി. വീഡിയോ കോൺഫറൻസ് വഴി നടത്തിയ അദാലത്തിൽ 43 പരാതികൾ പരിഗണിച്ചു. പോക്കുവരവുമായി ബന്ധപ്പെട്ട 20 കേസുകൾ തീർപ്പാക്കി. അനന്തരവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ലഭിച്ച 12 പരാതികളും അദാലത്തിൽ പരിഹാരം കണ്ടു. എ ഡി.എം സാബു കെ. ഐസക്, എച്ച്.എസ്. ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു
date
- Log in to post comments