ജില്ലയിൽ ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യുക 12 കേന്ദ്രങ്ങളിൽ
എറണാകുളം : രാജ്യമോട്ടാകെ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ സജ്ജമായിരിക്കെ ചിട്ടയോടു കൂടിയ ഒരുക്കങ്ങളുമായി ജില്ലാ ആരോഗ്യ വിഭാഗവും മുന്നോട്ട്. ജില്ലയിൽ 12 കേന്ദ്രങ്ങളിൽ ആയിരിക്കും കോവിഡ് വാക്സിൻ ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. സർക്കാർ ആശുപത്രി, സ്വകാര്യ ആശുപത്രി, അർബൻ പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുഷ് കേന്ദ്രം,താലൂക്ക് ആശുപത്രി എന്നിവ വിതരണ കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എറണാകുളം ജനറൽ ആശുപത്രി, പിറവം താലൂക്ക് ആശുപത്രി, ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം,ചെല്ലാനം പ്രാഥമിക ആരോഗ്യ കേന്ദ്രം, എറണാകുളം മെഡിക്കൽ കോളേജ്, ആസ്റ്റർ മെഡിസിറ്റി,കോതമംഗലം മാർ ബസെലിയസ് മെഡിക്കൽ മിഷൻ ആശുപത്രി,കൊലഞ്ചേരി എം. ഒ. എസ്. സി മെഡിക്കൽ കോളേജ്,ജില്ലാ ഗവണ്മെന്റ് ഹോമിയോ ആശുപത്രി, ജില്ലാ ഗവണ്മെന്റ് ആയുർവേദ ആശുപത്രി, തമ്മനം നഗര കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥലങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ കോവിഡ് വാക്സിൻ വിതരണം നടക്കുക.
കോവിഡ് പ്രതിരോധത്തിന് ആശ്വാസമായി രാജ്യത്ത് വാക്സിൻ വിതരണം ആരംഭിക്കുമ്പോൾ ആദ്യ ഘട്ടം ജില്ലയിൽ വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 60000 ഓളം പേരാണ്. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി കഴിഞ്ഞു. ദിവസേന ഒരു വാക്സിൻ കേന്ദ്രത്തിൽ പരമാവധി 100 പേർക്കാണ് വാക്സിൻ നൽകുന്നത്.
- Log in to post comments