Post Category
വിളര്‍ച്ച പ്രതിരോധയജ്ഞം: പോസ്റ്ററുകള്‍ പ്രകാശനം ചെയ്യും
എറണാകുളം: മുഖ്യമന്ത്രി പ്രഖ്യാപിച്ച പത്തിന പദ്ധതികളുടെ ഭാഗമായി ജില്ലയിൽ വനിതാ ശിശുവികസന വകുപ്പ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിളര്‍ച്ച പ്രതിരോധ നിയന്ത്രണ യജ്ഞം നടത്തും. കുട്ടികളിലെ വിളര്‍ച്ച ഒഴിവാക്കുന്നതിനായി ലക്ഷ്യമിട്ടുള്ളതാണ് ക്യാമ്പയിന്. പദ്ധതിയുടെ ഭാഗമായി ഇന്ന് (12-01-21) ഉച്ചയ്ക്ക് ശേഷം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിള്‍ സ്ഥാപന മേലധികാരികളുടെ നേതൃത്വത്തില്‍ വിളര്‍ച്ച ബോധവത്ക്കരണ പോസ്റ്ററുകള്‍ പ്രകാശനം ചെയ്യും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓഫീസുകളില്‍ വനിതാ ശിശുവികസന വകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കും.
date
- Log in to post comments