മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം അനിവാര്യമെന്ന് ഡി എം ഒ
മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന നിര്‍വഹിച്ചു. മലമ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജന പങ്കാളിത്തം അനിവാര്യമാണെന്ന് ഡോ. സക്കീന പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ മജീദ് അധ്യക്ഷത വഹിച്ചു. മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.സി കോയാമു ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് അംഗം വേലായുധന്‍, വേങ്ങര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചാത്തന്‍ കുട്ടി, നിഷ, ജമീല, ജില്ലാ മെഡിക്കല്‍ ഓഫിസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം പി മണി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുല്‍ ജലീല്‍, ഡോ. മുഹമ്മദ് റഫീക്ക് പുല്ലാട്ട്, ഡോ. എന്‍ ശശികല, ഡോ. ദിവ്യ പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. മലമ്പനിയും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അന്‍വര്‍ ക്ലാസ്സെടുത്തു''നമുക്ക് മലമ്പനിയെ പ്രതിരോധിക്കാം'' എന്നതാണ് ഈ വര്‍ഷത്തെ മലമ്പനി ദിനാചരണ സന്ദേശം.
- Log in to post comments