ക്യാമ്പയിൻ - 12 പോസ്റ്റർ പ്രകാശനം ചെയ്തു
എറണാകുളം: മുഖ്യമന്ത്രിയുടെ പത്തിന പദ്ധതികളിൽ ഉൾപ്പെട്ട വിളർച്ച ഒഴിവാക്കും പദ്ധതിയുടെ ഭാഗമായി ആരംഭിച്ച 'ക്യാമ്പയിൻ 12' രക്തത്തിലെ ഹീമോഗ്ലോബിൻ്റ അളവ് ഉറപ്പു വരുത്തുന്നതിനുള്ള ബോധവത്കരണ ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനം നടന്നു. ഇരുമ്പു സത്തും വിറ്റാമിൻ സിയും അടങ്ങിയ ഭക്ഷണം അയൺ ഫോളിക് ആസിഡ് ഗുളികകൾ എന്നിവ കഴിക്കുന്നതിന് പ്രേരണ നൽകുന്ന ക്യാമ്പയിൻ - 12 ൻ്റെ ഭാഗമായ പോസ്റ്റർ പ്രകാശനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കളകടർ എസ്.സുഹാസ് നിർവഹിച്ചു. ജില്ലാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയിൻ ,ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ. മായാ ലക്ഷ്മി എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിൽ സെക്രട്ടറി അജി ഫ്രാൻസിസ് പോസ്റ്റർ പ്രകാശനം നടത്തി. വനിത ശിശു വികസന വകുപ്പ് ,സാമൂഹ്യനീതി വകുപ്പ് , ആരോഗ്യ വകുപ്പ്, ഗ്രാമവികസന വകുപ്പ് ,പഞ്ചായത്ത് വകുപ്പ് തുടങ്ങി ജില്ലയിലെ 30 ജില്ലാതല ഓഫീസുകളിലും ബ്ലോക്ക് / ഗ്രാമപഞ്ചായത്തുകൾ ,കോർപറേഷൻ , നഗരസഭകൾ മറ്റ് വിവിധ വകുപ്പുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലായി 500 സ്ഥാപനങ്ങളിൽ ക്യാമ്പയിനിൻ്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു.
- Log in to post comments