Skip to main content

കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി; ലാപ്‌ടോപ്പിനുളള അപേക്ഷ ക്ഷണിച്ചു

കൊച്ചി: സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ കേന്ദ്ര/സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ എംബിബിഎസ്, ബിഎഎംഎസ്, എംബിഎ, എംസിഎ, ബിഡിഎസ്, ബിടെക്, എംടെക്, ബിഫാം, എംഫാം, ബിവിഎസ്സി ആന്റ് എഎച്ച്, ബിഎസ്സി എംഎല്‍റ്റി, ബിഎസ്സി നഴ്‌സിംഗ് കോഴ്‌സുകളില്‍ 2020-21 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചവരും കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുമായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ ലാപ്‌ടോപ്പിനുളള അപേക്ഷ എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് കത്ത്/സ്‌കോര്‍ ഷീറ്റ്/അലോട്ട്‌മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പും, 2020-21 വര്‍ഷം, ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചതായുളള മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. അപേക്ഷാ ഫോറം യൂണിയന്‍ ഓഫീസില്‍ നിന്നും, ജില്ലാ ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.

date