Skip to main content

ചെറുമൂട് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ(ജനുവരി 15)

പെരിനാട് ഗ്രാമപഞ്ചായത്തില്‍ ചെറുമൂട് ജംഗ്ഷനിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ മാവിളയില്‍ കോംപ്ലക്‌സില്‍ സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ(ജനുവരി 15) വൈകിട്ട് നാലിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ബി ജയന്തി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തില്‍ സുനില്‍, പെരിനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ എസ് ശ്രുതി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അനില്‍കുമാര്‍, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജര്‍ പി ജയപ്രകാശ്,  ഡിപ്പോ മാനേജര്‍ ജി എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 112/2021)

 

date