കണ്ണനല്ലൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ(ജനുവരി 15)
കണ്ണനല്ലൂര്‍ സപ്ലൈകോ മാവേലി സ്റ്റോര്‍ കെ എം ആര്‍ക്കേഡ് കെട്ടിടത്തില്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടെ സൂപ്പര്‍ മാര്‍ക്കറ്റായി പ്രവര്‍ത്തനം ആരംഭിക്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നാളെ(ജനുവരി 15) ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന് നിര്‍വഹിക്കും.
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയാകും. എന്‍ കെ പ്രേമചന്ദ്രന് എം പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജ കുമാരി, ജില്ലാ പഞ്ചായത്തംഗം എന്‍ എസ് പ്രസന്നകുമാര്‍, മുഖത്തല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം സജീവ്, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ്കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ എ ഷാനിബ, സജാദ് സലിം, സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജര്‍ പി ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസര്‍ ടി ഗാനാദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 111/2021)
- Log in to post comments