Skip to main content

ശുദ്ധജലവിതരണം തടസ്സപ്പെടും

 

 

ജനുവരി 17, 18 ദിവസങ്ങളിൽ ഗുരുവായൂർ സെക്ഷന്റെ കീഴിൽ ഉൾപ്പെടുന്ന ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലെ ശുദ്ധജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചാവക്കാട്-കുന്നംകുളം റോഡിൽ ഗെയിൽ പൈപ്പ് ഇടുന്നതിനിടയിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയ സാഹചര്യത്തിലാണ് താൽക്കാലികമായി വെള്ളം തടസ്സപ്പെടുന്നത്.

date