Post Category
അറിയിപ്പ്
സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് നിശ്ചിത വരുമാനപരിധിയിലുള്ള 18നും 55നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി വായ്പ നല്കുന്നു. ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ. ഇതിനായി ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. www.kswdc.org എന്ന വെബ് സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോട് കൂടി വനിതാ വികസന കോര്‍പ്പറേഷന്റെ മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484 2984932.
date
- Log in to post comments