Post Category
ഡോ.വി.ശാന്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർപേഴ്സണായിരുന്ന ഡോ. വി ശാന്തയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
താങ്ങാവുന്ന ചെലവിൽ മികച്ച കാൻസർ ചികിത്സ രോഗികൾക്ക് ലഭ്യമാക്കുന്നതിന് ജീവിതം മുഴുവൻ പോരാടിയ ഡോക്ടറും ഗവേഷകയുമായിരുന്നു ഡോ. ശാന്ത. കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടി അവർ നിരന്തരം നടത്തിയ പഠനങ്ങളും ഗവേഷണങ്ങളും ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. കാൻസർ ചികിത്സയിൽ അർപ്പണബോധമുള്ള വിദഗ്ധരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്നതിലും ഡോ. ശാന്തയുടെ പങ്ക് മഹത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 328/2021
date
- Log in to post comments