സൗജന്യ തൊഴില്‍ പരിശീലനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന - സൗജന്യ നൈപുണ്യ പരീശീലന പദ്ധതിയിലേക്ക് 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. ബി പി എല്‍, ന്യുനപക്ഷം, പട്ടികജാതി/പട്ടികവര്‍ഗം വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്. കുടുംബശ്രീ/അയല്‍കൂട്ടങ്ങളില്‍ അംഗത്വമുള്ള എ പി എല്‍ വിഭാഗക്കാരെയും പരിഗണിക്കും. താമസം, ഭക്ഷണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവ സൗജന്യം.
കോഴ്സുകള്‍ - ഫ്രണ്ട് ഓഫീസ് എക്സിക്യുട്ടീവ്(യോഗ്യത പ്ലസ് ടൂ/ തത്തുല്യം), സി സി ടി വി സൂപ്പര്‍വൈസര്‍(പ്ലസ് ടൂ/ തത്തുല്യം). വിശദവിവരങ്ങള്‍ കൊല്ലം റാഫോഴ്സ് ഇന്ത്യ ട്രെയിനിംഗ് അക്കാഡമിയിലും 9048088100, 9048181100, 9562010100 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.187/2021)
- Log in to post comments