Skip to main content

അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്താം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്കും പുതിയ പെന്‍ഷണര്‍മാര്‍ക്കും ഫെബ്രുവരി 10 വരെ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് നടത്തിയവര്‍ വീണ്ടും ചെയ്യേണ്ടതില്ല.
ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ മുന്‍മാസങ്ങളിലെ തുക ലഭിക്കാത്തവര്‍ അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അതത് ഫിഷറീസ് ഓഫീസുകളില്‍ ബോധ്യപ്പെടുത്തണമെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.190/2021)

 

date