Post Category
ജില്ലാ റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
മഹിള സമഖ്യ സൊസൈറ്റി വിവിധ ജില്ലകളില്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനത്തില്‍ താല്പര്യമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മേയ് 15 ന് മുമ്പ് അയയ്ക്കണം. കാസര്‍ഗോഡ്, പാലക്കാട്, വയനാട്, മലപ്പുറം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഒന്നു വീതം ഒഴിവുകളുണ്ട്. ബിരുദമാണ് യോഗ്യത. പ്രായം : 25 നും 45 നും മധ്യേ. രണ്ടു വര്‍ഷക്കാലം സാമൂഹ്യ പ്രവര്‍ത്തന പരിചയം വേണം. പ്രതിമാസം 23,100 രൂപ വേതനം. ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കണം. ഫോണ്‍ : 0471-2348666, 2913212.
പി.എന്‍.എക്സ്.1574/18
date
- Log in to post comments