Skip to main content

കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് & സൗണ്ട് ഷോ  പുനരാരംഭിച്ചു

കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ കാണികള്‍ക്ക് വിനോദവും വിജ്ഞാനവും പകര്‍ന്നുനല്‍കി ലൈറ്റ് & സൗണ്ട് ഷോ പുനരാരംഭിച്ചു. കണ്ണൂര്‍ കോട്ടയുടെ അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം പുനരാവിഷ്‌ക്കരിക്കന്ന രീതിയിലാണ് ഷോ സംവിധാനിച്ചിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പ് ഡിടിപിസി വഴി നടപ്പിലാക്കുന്ന ഷോ സംസ്ഥാനത്ത് കണ്ണൂരില്‍ മാത്രമേയുള്ളൂ എന്ന സവിശേഷതയുമുണ്ട്. 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ രസിക്കുന്ന രീതിയിലാണ് ദക്ഷിണേന്ത്യയില്‍ തന്നെ അപൂര്‍വമായ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആവിഷ്‌കരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 7 മണിക്കാണ് ഷോ ആരംഭിക്കുക. ഒരാള്‍ക്ക് 100 രൂപ നിരക്കില്‍ ടിക്കറ്റു കള്‍ ഡിടിപിസി ഓഫീസിലും കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലും ലഭിക്കും. 150 പേര്‍ക്ക് ഒരേ സമയം ഇരുന്ന്  കാണാവുന്ന രീതിയില്‍ ഓപ്പണ്‍ ഗാലറിയിലാണ് ഷോ നടക്കുക. അതിനാല്‍ മഴയുള്ള ദിവസങ്ങളില്‍ ഷോ ഉണ്ടായിരിക്കില്ല.   
കോട്ടയിലേക്ക് സാധാരണഗതിയിലുളള പ്രവേശനം വൈകിട്ട് 6 മണിക്ക് അവസാനിക്കും. കോട്ടയിലെ സന്ദര്‍ശന സമയം കഴിഞ്ഞ ശേഷം ലൈറ്റ് ആന്റ് സൗണ്ട് ഷോയ്ക്കായി  7 മണിക്ക് ആളുകളെ വീണ്ടും പ്രവേശിപ്പിക്കുകയാണ് ചെയ്യുക. ലൈറ്റ് &  സൗണ്ട് ഷോയിലേക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഗാലറിയിലേക്ക് മാത്രമാണ് ഈ ടിക്കറ്റില്‍ പ്രവേശനം അനുവദിക്കുക. കോട്ടയുടെ മറ്റ് ഭാഗങ്ങളിലേക്ക് ഈ സമയത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഷോയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 0497-2706336 എന്ന നമ്പറില്‍ ലഭിക്കും. 
ഗതാഗത നിയന്ത്രണം
  ചുങ്കക്കുന്ന് പാലത്തിന്റെ അനുബന്ധ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ നാളെ (ഏപ്രില്‍ 29) മുതല്‍ ജൂണ്‍ 28 വരെ രണ്ട് മാസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.  പ്രസ്തു റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ രാജീവ് ഗാന്ധി റോഡ് വഴി കടന്നുപോകണം.
താലൂക്ക് വികസന സമിതി
   ഇരിട്ടി താലൂക്ക് വികസന സമിതി യോഗം മെയ് 5 ന് രാവിലെ 10.30 ന് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹാളില്‍ ചേരും.

date