Skip to main content

കളമശ്ശേരിയിലെ 37-ാം വാർഡിൽ 74. 52 ശതമാനം പോളിംഗ് ; വോട്ടെണ്ണൽ വെള്ളിയാഴ്ച

 

എറണാകുളം: കളമശ്ശേരി നഗരസഭയിലെ 37-ാം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 74. 52 ശതമാനം പോളിംഗ് രേഖപ്പെടുത്തി.  ആകെയുള്ള 1040 വോട്ടർ മാരിൽ 775 പേർ വോട്ട് ചെയ്തു. 
രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് ആറുമണിക്ക് അവസാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്നാണ് നേരത്തെ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്. ജനുവരി 22 വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. കളമശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 8ന് വോട്ടെണ്ണൽ ആരംഭിക്കും.

date