കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി; മസ്റ്ററിംഗ് നടത്തണം
കൊച്ചി: കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന തൊഴിലാളി/കുടുംബ /സാന്ത്വന ഗുണഭോക്താക്കള്‍ നാളിതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ഫെബ്രുവരി 10 തീയതിക്കകം ആധാര്‍കാര്‍ഡ്, പെന്‍ഷന്‍ നമ്പര്‍ സഹിതം തൊട്ടടുത്തുളള അക്ഷയകേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്. ശാരീരിക ബുദ്ധിമുട്ടുളളവര്‍ക്കും കിടപ്പുരോഗികള്‍ക്കും ഹോം മസ്റ്ററിംഗ് ചെയ്യുന്നതിനായി ആയവരുടെ വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയെ അറിയിക്കണം. ബയോ മെട്രിക് മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ജില്ലാ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാവുന്നതാണ്. മുമ്പ് മസ്റ്ററിംഗ് നടത്തിയിട്ടുളളവര്‍ വീണ്ടും മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. കുടുംബ/സാന്ത്വന പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 60 വയസിനു താഴെയുളളവര്‍ പുനര്‍വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും വാങ്ങി ക്ഷേമനിധി ജില്ലാ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2800581.
- Log in to post comments