Skip to main content

ദേശീയ സമ്മതിദിനാഘോഷം നാളെ(ജനുവരി 25)

ഇന്‍ഡ്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപീകൃതമായ ജനുവരി 25 സമ്മതിദായകരുടെ ദേശീയ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും പോളിംഗ് സ്റ്റേഷനുകളിലും സുസ്ഥിര ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരിപാടികള്‍ സംഘടിപ്പിക്കും.
ജില്ലാതല പരിപാടികള്‍ രാവിലെ 10.30 മുതല്‍ ടി കെ എം എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ കലക്ടര്‍ വിതരണം ചെയ്യും. എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ അധ്യക്ഷനാകും. പ്രൊഫ. മധുസൂദനന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സ്വീപ്പ് നോഡല്‍ ഓഫീസര്‍ എ റഹീം സമ്മതിദായക പ്രതിജ്ഞ ചൊല്ലും. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് ചന്ദ്രന്‍, ടി കെ എം എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ ഷാഹുല്‍ ഹമീദ്, തഹസീല്‍ദാര്‍ എസ് ശശിധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.216/2021)

 

date