കോവിഡ് നിയന്ത്രിത ടൂറിസം: മണ്‍ട്രോതുരുത്തില്‍ മാര്‍ഗരേഖയായി
ടൂറിസം മേഖലയായ മണ്‍ട്രോതുരുത്തില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രിപ്പിള്‍ സീറോ ക്യാമ്പയിന്‍ ശക്തമാക്കിക്കൊ് മാര്‍ഗരേഖ തയ്യാറാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ആന്റിജന്‍ പരിശോധനയില്‍ 56 പേരുടെ ഫലം പോസിറ്റീവായതിനെത്തുടര്‍ന്നാണ് ദ്രുത കര്‍മ്മസമിതി ചേര്‍ന്നത്.
യോഗത്തില്‍ മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ നീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസറുദ്ദീന്‍, ജനപ്രതിനിധികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സെന്റ് മേരീസ് കാഷ്യു ഫാക്ടറി ജനുവരി 29 വരെ അടച്ചിടുന്നതിന് തീരുമാനിച്ചു. ടൂറിസം മേഖലയില്‍ വള്ളം തുഴയുന്നവര്‍ മാസത്തിലൊരിക്കല്‍ ആന്റിജന്‍ പരിശോധന നടത്തണം. നിലവില്‍ പരിശോധന നടത്താത്തവര്‍ വള്ളം തുഴയാന്‍ പാടില്ല. ജനുവരി 27 ന് പെരിങ്ങാലത്തും
29 ന് വില്ലിമംഗലം സബ് സെന്ററില്‍ലും ആന്റിജന്‍ പരിശോധന നടത്തും. വള്ളം തുഴയുന്നവര്‍, ഡ്രൈവേഴ്‌സ്, കശുവി തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും പരിശോധനയില്‍ പങ്കെടുക്കേതാണ്.
സാമൂഹിക അകലം പാലിക്കുന്നത് തുടരണം. പ്രായമായവരും കുട്ടികളും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. പൊതുസ്ഥലങ്ങളിലും വിവാഹം പോലുള്ള ചടങ്ങുകളിലും കൂട്ടം കൂടരുത്. മാസ്‌ക് ശരിയായി ധരിക്കുകയും സോപ്പും വെള്ളവും/സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്ന ശീലം തുടര്‍ന്നു കൊയേിരിക്കണം. ഇവയെല്ലാം വാക്‌സിന്‍ പോലെ തന്നെ പ്രതിരോധമാണെന്നും ഡി എം ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.223/2021)
- Log in to post comments