Post Category
കഥാകൃത്ത് ടി പത്മനാഭന്‍ വസ്തുതകള്‍ മനസ്സിലാക്കാതെ നടത്തിയ പ്രസ്താവനകള്‍ വേദനാജനകം: എം സി ജോസഫൈന്‍
കാക്കനാട് : കഥാകൃത്ത് ടി പത്മനാഭന്‍ വസ്തുതകള്‍ മനസ്സിലാക്കാതെ നടത്തിയ പ്രസ്താവനകള്‍ വളരെ വേദനാജനകമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. സംഭവത്തെക്കുറിച്ച് വസ്തുതകള്‍ മനസിലാക്കാതെയാണ് തനിക്കെതിരെ പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്. സാഹിത്യകാരന്മാരോട് ബഹുമാനമുണ്ടെന്നും എന്താണ് ഉണ്ടായത് എന്ന് അദ്ദേഹത്തിന് വിളിച്ചു ചോദിക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ മനസ്സിലാക്കാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈന്‍ പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
date
- Log in to post comments