Skip to main content

മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 മുതല്‍ 13 വരെ ജില്ലയില്‍ നടത്തുന്ന 2020-21 വര്‍ഷത്തെ സംസ്ഥാന ക്ഷീരസംഗമത്തിനോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി കോവിഡ് 19 സാഹചര്യത്തില്‍ ക്ഷീരമേഖലയുടെ പ്രസക്തി വിഷയത്തില്‍ മാധ്യമ ശില്പശാല സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി 2020 വര്‍ഷം ക്ഷീരവികസന മേഖലയില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് മികച്ച പത്ര റിപ്പോര്‍ട്ട്, പത്ര ഫീച്ചര്‍, ഫീച്ചര്‍/ലേഖനം(കാര്‍ഷിക മാസികകള്‍, പുസ്തം(ക്ഷീരമേഖല), ശ്രവ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്, ദൃശ്യ മാധ്യമ ഫീച്ചര്‍, ദൃശ്യ മാധ്യമ ഡോക്യുമെന്ററി/മാഗസിന്‍ പ്രോഗ്രാം, ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീരമേഖലയിലൂടെ). ക്ഷീരവികസന ഉദ്യോഗസ്ഥരില്‍ മികച്ച ഫീച്ചര്‍(ദിനപത്രം, ആനുകാലികം), മികച്ച ഫോട്ടോഗ്രാഫ്(അതിജീവനം ക്ഷീരമേഖലയിലൂടെ) എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. ഇതിലേക്ക് എന്‍ട്രികള്‍ നല്‍കാം.
2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയവയില്‍ നിന്നാണ് സമ്മാനാര്‍ഹരെ കണ്ടെത്തുക. മത്സര നിബന്ധനകളും അപേക്ഷയുടെ മാതൃകയും www.dairydevelopment.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. വിജയികള്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷ ജനുവരി 29 വൈകിട്ട് അഞ്ചിനകം കെ ശശികുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍(പ്ലാനിംഗ്), ക്ഷീരവികസന വകുപ്പ് ഡയറക്ട്രേറ്റ്, പട്ടം പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 9446376988, 9745195922 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.230/2021)

 

date