Post Category
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്: കൊല്ലം താലൂക്കില്‍ ഫെബ്രുവരി ഒന്നിന്
മുഖ്യമന്ത്രിയുടെ താലൂക്കുതല പരാതി പരിഹാര അദാലത്തായ സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഒന്നിന് കൊല്ലം താലൂക്കില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ജനുവരി 28 വരെ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും പരാതികളും അപേക്ഷകളും നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പരാതി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വില്ലേജ് ഓഫീസ്/പഞ്ചായത്ത് ഓഫീസ് മുഖേന സമര്‍പ്പിക്കാമെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.231/2021)
date
- Log in to post comments