Post Category
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മേഴ്സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും
കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ദേശീയ പതാക ഉയര്‍ത്തും. രാവിലെ ഒന്‍പതു മണിയോടുകൂടി പരേഡ് രൂപംകൊള്ളും. 9.12 ന് എത്തുന്ന വിശിഷ്ടാതിഥിയായ മന്ത്രിയെ ജില്ലാ കലക്ടര്‍, പോലീസ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് ആനയിക്കും. മന്ത്രി ദേശീയ പതാക ഉയര്‍ത്തി പതാകയെ വന്ദിക്കും, തുടര്‍ന്ന് ബാന്‍ഡ് ഗ്രൂപ്പ് ദേശീയ ഗാനം ആലപിക്കും. മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കിയ ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിക്കും.
(പി.ആര്‍.കെ നമ്പര്‍.234/2021)
date
- Log in to post comments