Post Category
കോവിഡ്; നിയന്ത്രണങ്ങള്‍ ശക്തമാക്കും
കോവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഇന്നലെ(ജനുവരി 25) ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാതല ഉദ്യോഗസ്ഥരുടെ ഗൂഗിള്‍ മീറ്റിംഗില്‍ തീരുമാനമായി. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മാത്രം നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. രോഗബാധിതരെ നിരീക്ഷണത്തിലാക്കുന്നതില്‍ കാലതാമസം പാടില്ല. അനുമതിയില്ലാതെ റാലികളും മറ്റ് പരിപാടികളും നടത്തരുത്. സി സി ജി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ തദ്ദേശതലത്തില്‍ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിയുമെന്നും കലക്ടര്‍ പറഞ്ഞു.
എ ഡി എം പി.ആര്. ഗോപാലകൃഷ്ണന്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍.238/2021)
date
- Log in to post comments