Skip to main content

ദേശീയ സമ്മതിദായക ദിനം ആഘോഷിച്ചു

ദേശീയ സമ്മതിദായക ദിനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആഘോഷിച്ചു. കേരള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഓണ്‍ലൈനായി പങ്കെടുത്ത ആഘോഷ പരിപാടിയില്‍ ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ സന്ദേശം പ്രദര്‍ശിപ്പിച്ചു.  ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച്  ജില്ലാ ഇലക്ഷന്‍ വിഭാഗത്തിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗാനത്തിന്റെ രചയിതാവ് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലെ സര്‍വേയര്‍ സി.വിനയചന്ദ്രന്‍ ഗാനം ആലപിച്ച നിലമ്പൂര്‍ താലൂക്ക് വെളളയൂര്‍ വില്ലേജിലെ എ.പി. സുബാഷ് എന്നിവര്‍ക്ക് സ്വീപ്പന്റെ ഭാഗമായി പാരിതോഷികം വിതരണം ചെയ്തു. എ.പി. സുബാഷ് ഗാനം ആലപിച്ചു.
സമ്മതിദായകരുടെ ദേശീയ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്   ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍  ടി.ആര്‍ അഹമ്മദ് കബീര്‍ വിശദീകരിച്ചു. കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു. എല്‍.എ.വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ലത, ഡി.എം. ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍,  പുരുഷോത്തമന്‍, സ്വീപ്പ് ജില്ലാതല കോര്‍ഡിനേറ്ററായ  സ്യൂട്ട് വിഭാഗം സീനിയര്‍ സൂപ്രണ്ട് കെ.പി അന്‍സുബാബു, ഇലക്ഷന്‍ വിഭാഗം ഹെഡ് ക്ലാര്‍ക്ക് ടി.പി സജീഷ്,  കെ.പി രജീഷ്ബാബു എന്നിവര്‍ സംസാരിച്ചു.

date